ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവിന് സാധ്യതയെന്ന് സൂചന. ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചിയാണ് ഇറാൻ അമേരിക്കക്ക് വഴങ്ങുന്നു എന്ന സൂചന നൽകി രംഗത്തെത്തിയത്. ......
ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് നിർദേശം നൽകി ഇന്ത്യൻ എംബസി. യുഎസ് ആക്രമണ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശക്തമാകുന്ന പശ്ചാത്തലത്തിലും ഇറാനിൽ ആഭ്യന്തകലാപം രൂക്ഷമാകുന്ന സാഹചര്യത്തിലുമാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ......
സാധാരണ ദിവസങ്ങളിൽ അമേരിക്കൻ സൈനിക കപ്പലുകളിലെ ഭക്ഷണം ലളിതമായിരിക്കും. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, പെട്ടെന്നൊരു ദിവസം മേശപ്പുറത്ത് സ്റ്റെയ്ക്കും കൊഞ്ചും പോലുള്ള വിലകൂടിയ വിഭവങ്ങൾ പ്രത്യക്ഷപ്പെടും. ......
ക്വാലാലംപൂർ: മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പ്രദേശിക സമയം ഉച്ചയ്ക്ക് 12.57ന് ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്തിന് സമീപമാണ് ഭൂചലനമുണ്ടായത്. ......
അമേരിക്കൻ സുപ്രീം കോടതി പകരംചുങ്കം (Reciprocal Tariff) റദ്ദാക്കിയതിന് പിന്നാലെ, വിദേശ ഉത്പന്നങ്ങൾക്ക് 15 ശതമാനം താത്കാലിക തീരുവ ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. 1974-ലെ വ്യാപാര നിയമത്തിലെ 122-ാം വകുപ്പ് പ്രകാരമാണ്
നികുതി വർദ്ധന: ആദ്യം പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് തീരുവ ഉയർത്തിയത്.
കാലയളവ്: ഫെബ്രുവരി 24 മുതൽ 150 ദിവസത്തേക്ക് (ജൂലൈ 24 വരെ) ഈ നികുതി നിലനിൽക്കും. ......
വാഷിങ്ടൺ: ഇറാൻ - അമേരിക്ക സംഘർഷ സാധ്യത രൂക്ഷമാകുന്നു. ആണവ കരാറിൽ ഇറാൻ ഒപ്പിടുന്നില്ലെങ്കിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി, അദ്ദേഹത്തിന്റെ മകൻ, ഇറാനിലെ മത നേതൃത്വം എന്നിവരെ വധിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ......

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവകൾ (Tariffs) നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി വിധിച്ചു. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇത്തരത്തിൽ നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് 6–3 എന്ന ഭൂരിപക്ഷ വിധിയിൽ കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്.
വിധിയിലെ പ്രധാന പോയിന്റുകൾ
അധികാര പരിധി: അമേരിക്കൻ ഭരണഘടനയനുസരിച്ച് ഇറക്കുമതി തീരുവകൾ ഉൾപ്പെടെയുള്ള നികുതികൾ ചുമത്താനുള്ള അധികാരം കോൺഗ്രസിന് മാത്രമാണ്.
നിയമപരമായ പരിമിതി: അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഇറക്കുമതി നിയന്ത്രിക്കാൻ പ്രസിഡന്റിനെ അനുവദിക്കുന്നുണ്ടെങ്കിലും, നികുതി ചുമത്താൻ വ്യക്തമായ അധികാരം നൽകുന്നില്ല.
മേജർ ക്വസ്റ്റ്യൻസ് ഡോക്ട്രിൻ: രാജ്യം നേരിടുന്ന വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന്റെ കൃത്യമായ അനുമതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പശ്ചാത്തലം
മയക്കുമരുന്ന് കടത്ത്, വ്യാപാര കമ്മി തുടങ്ങിയ വിഷയങ്ങളിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയത്.
കാനഡ, മെക്സിക്കോ: 25% തീരുവ.
ചൈന: 10% മുതൽ 145% വരെ ഉയർന്ന നിരക്കിലുള്ള തീരുവ.
ചെറുകിട വ്യവസായങ്ങളും വിവിധ യുഎസ് സംസ്ഥാനങ്ങളും ഇതിനെതിരെ നൽകിയ പരാതിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ഭിന്നവിധി
ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, ബ്രെറ്റ് കവനോഗ് എന്നിവർ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. ......
സാൻ അന്റോണിയോ: 12 വയസ്സുള്ള മകനെ ഏകദേശം 19 മൈൽ ദൂരെയുള്ള സ്കൂളിലേക്ക് തനിച്ചയച്ച സംഭവത്തിൽ യുവതി അറസ്റ്റിലായി. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
പശ്ചിമേഷ്യയിൽ അമേരിക്ക വൻതോതിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവപദ്ധതിയും ബാലിസ്റ്റിക് മിസൈൽ ശേഖരവും സംബന്ധിച്ചൊരു കരാറിൽ എത്തുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വീണ്ടും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് അറേബ്യൻ കടലിൽ ഇതിനകം വിന്യസിച്ചിരിക്കുന്ന എബ്രഹാം ലിങ്കൺ കേരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ......
ഇറാനെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുമായി ഉടൻ കരാറിലെത്തണമെന്നാണ് ട്രംപിന്റെ നിർദ്ദേശം.......